ഗുരുതര ചികിത്സാ പിഴവെന്ന്; കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതര ചികിത്സാ പിഴവ് ഉണ്ടായതായി പരാതി. പിത്താശയത്തിലെ കല്ല് നീക്കം ചെയ്യുന്നതിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിക്ക് ചികിത്സാ പിഴവിനെ തുടര്‍ന്ന് വൃക്കകള്‍ തരാറിലായെന്നാണ് ബന്ധുക്കളുടെ പരാതി.

സംഭവത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ഏപ്രില്‍ 13നായിരുന്നു ചേമഞ്ചേരി സ്വദേശി ബൈജുവിനെ പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തിയത്. താക്കോല്‍ ദ്വാര സര്‍ജറിയിലൂടെയായിരുന്നു കല്ല് നീക്കം ചെയ്തത്. രണ്ട് ദിവസം കഴിഞ്ഞാല്‍ ആശുപത്രി വിടാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ രോഗി ഗുരുതരാവസ്ഥയിലാവുകായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം പിത്താശയത്തിലെ നീര് പോകുന്നതിനുള്ള ട്യൂബ് ഇട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Top