മെഡിക്കല്‍ ബന്ദിനിടെ ചികിത്സ നിഷേധിച്ച സംഭവത്തില്‍ കേസെടുത്തു

doctors

തിരുവനന്തപുരം:ഐഎംഎയുടെ മെഡിക്കല്‍ ബന്ദിനിടെ രോഗിയെ ചികിത്സിച്ച ഡോക്ടറെ സമരാനുകൂലികള്‍ പിന്തിരിപ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ചികിത്സ നിഷേധിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് വിലയിരുത്തിയാണ് നടപടി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് രോഗിയെ ചികിത്സിക്കാനൊരുങ്ങിയ ഡോക്ടറെ സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് പിന്തിരിപ്പിച്ചത്.

സമാനമായ സംഭവങ്ങള്‍ സംസ്ഥാനത്ത് മറ്റെവിടെയെങ്കിലും നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.സംഭവത്തെ കുറിച്ച് റി്‌പ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രോഗികള്‍ക്ക് ചികിത്സ നിഷേധിച്ച് ഡോക്ടര്‍മാര്‍ തെരുവിലിറങ്ങിയ നടപടി നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്നും മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

Top