പാറ്റ്‌ന: ദേശീയ പൗരത്വ രജിസ്റ്റര്‍ ബീഹാറില്‍ നടപ്പാക്കില്ലെന്ന് നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍. അതേസമയം 2010 ലേതിന് സമാനമായി ദേശീയ പൗരത്വ പട്ടിക തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. ദേശീയ പൗരത്വ പട്ടികയില്‍ പുതുതായി ചേര്‍ത്തിട്ടുള്ള രക്ഷിതാക്കളുടെ ജനനസ്ഥലം, ആധാര്‍ തുടങ്ങിയവ എടുത്തുകളയണമെന്നും അത് അനാവശ്യമാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
കഴിഞ്ഞ മാസം പൗരത്വ രജിസ്റ്റര്‍ അസമിന് വേണ്ടി മാത്രമാണെന്നും ബീഹാറില്‍ നടപ്പാക്കില്ലെന്നും പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും നിതീഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.