തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ പട്ടാമ്പി മുനിസിപ്പാലിറ്റിയിലെ 24 കൗണ്‍സിലര്‍മാരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അയോഗ്യരാക്കി. സ്വത്ത് വിവരം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. മുസ്ലിം ലീഗ് (10), കോണ്‍ഗ്രസ് (5), സി.പി.എം (6), ബി.ജെ.പി (3) അംഗങ്ങളെയാണ് അയോഗ്യരാക്കിയത്. സി.പി.എം കൗണ്‍സിലര്‍ ഗീരീഷ് നല്കിയ പരാതിയിലാണ് നടപടി.
2015 നവംബര്‍ 12-ന് മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായി ചുമതലയേറ്റ ഇവര്‍ 30 മാസത്തിനുള്ളില്‍ നിശ്ചിത ഫാറത്തില്‍ ആസ്തി-ബാധ്യതാ വിവരങ്ങള്‍ ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള കൊച്ചിയിലെ അര്‍ബന്‍ അഫയേഴ്സ് മേഖലാ ജോയിന്റ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണമായിരുന്നു. കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷന്‍ 91(പി) പ്രകാരം അയോഗ്യത കല്പിച്ച ഇവര്‍ക്ക് ഇതോടെ കൗണ്‍സിലര്‍ സ്ഥാനം നഷ്ടമായി.