പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്‍ സിനിമാ നടനാകുന്നു

പാലക്കാട്: പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്‍ നായകനായി സിനിമ വരുന്നു. അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്ത ‘തീ’ എന്ന ചിത്രത്തിലാണ് മുഹമ്മദ് മുഹ്സിന്‍ നായകനാകുന്നത്. ഇന്ദ്രന്‍സും പ്രേംകുമാറും വിനു മോഹനും രമേഷ് പിഷാരടിയുമടക്കം വന്‍ താരനിര തന്നെ സിനിമയിലുണ്ട്.

സിനിമയുടെ ചിത്രീകരണവും ഡബ്ബിംഗും പൂര്‍ത്തിയാക്കിയതായി മുഹ്സിന്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകനായാണ് ചിത്രത്തില്‍ മുഹ്സിന്‍ വേഷമിടുന്നത്. മുന്‍പ് ഷോര്‍ട്ട് ഫിലിമുകളിലും, നാടകങ്ങളിലുമെല്ലാം മുഹ്സിന്‍ വേഷമിട്ടിട്ടുണ്ട്. സിനിമയില്‍ അവസരം ലഭിച്ചത് വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് മുഹ്സിന്‍ പ്രതികരിച്ചു.

തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്. ലോക്ക്ഡൗണ്‍ കാരണം ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ലെന്ന് മുഹമ്മദ് മുഹ്സിന്‍ പറഞ്ഞു. ഇനിയും നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ സ്വീകരിക്കാന്‍ തന്നെയാണ് ആഗ്രഹമെന്ന് മുഹമ്മദ് മുഹ്സിന്‍ പറഞ്ഞു.

 

Top