പാലക്കാട്: പട്ടാമ്പി എംല്‍എ മുഹമ്മദ് മുഹ്‌സീന് സിപിഐയുടെ ശാസന. മുഹ്‌സിന്‍ പാര്‍ട്ടിയുമായി ഒത്തുപോകുന്നതില്‍ വീഴ്ച വരുത്തിയെന്നും ഈ തെറ്റ് തിരുത്തണമെന്നുമാണ് സിപിഐ ജില്ലാ എക്‌സിക്യൂട്ടീവിന്റെ നിര്‍ദ്ദേശം. ശാസനയ്ക്ക് പിന്നാലെ മുഹ്‌സിനെ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തി.
മുഹ്‌സിന്‍ പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളുമായി സഹകരിക്കുന്നില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന പട്ടാമ്പി മണ്ഡലം കമ്മിറ്റി യോഗത്തിലും ഒരു വിഭാഗം മുഹ്‌സിനെതിരെ വിര്‍മശനവുമായി രംഗത്തെത്തിയിരുന്നു.
മുഹ്‌സീന് പകരം ജില്ലാ എക്‌സിക്യൂട്ടീവ് ഒ കെ സെയ്ദലവിയെ മത്സരിപ്പിക്കണമെന്നായിരുന്നു ഈ വിഭാഗത്തിന്റെ നിര്‍ദ്ദേശം.പാലക്കാട് ജില്ലയിലെ സിപിഐ സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടികയും ജില്ലാ എക്‌സിക്യൂട്ടീവ് തയ്യാറാക്കി. പട്ടാമ്പിയില്‍ മുഹ്‌സീനൊപ്പം ഒകെ സെയ്ദലവിയുടെ പേരും പട്ടാമ്പിയിലെ സാധ്യത പട്ടികയിലുണ്ട്.
മണ്ണാര്‍കാടേക്ക് ജില്ലാ സെക്രട്ടറി സുരേഷ് രാജ്, മണികണ്ഠന്‍ പാലോട്, എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് കബീര്‍ എന്നിവരുടെ പേരാണ് പരിഗണിക്കുന്നത്.