പാലക്കാട്: എട്ടു കോടിയോളം രൂപ ചെലവില്‍ നിര്‍മ്മിച്ച പട്ടാമ്പി-പുലാമന്തോള്‍ റോഡ് ഒരു വര്‍ഷത്തിനകം പൂര്‍ണമായും തകര്‍ന്നു.
മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന സുപ്രധാന പാതയാണ് സഞ്ചാര യോഗ്യമല്ലാത്തവിധം തകര്‍ന്നു പോയിരിക്കുന്നത്. ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതു വഴി കടന്നു പോവുന്നത്.
പട്ടാമ്പി മുതല്‍ പുലാമന്തോള്‍ വരെയുള്ള പതിമൂന്ന് കിലോമീറ്ററില്‍ ഇപ്പോള്‍ യാത്ര ദുസ്സഹമാണ്.
നിര്‍മ്മാണത്തിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കുന്ന സാഹചര്യത്തില്‍ അറ്റകുറ്റപ്പണികളും നടക്കുന്നില്ലാത്തത് യാത്രക്കാരെ വലയ്ക്കുകയാണ്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് റോഡ് നിര്‍മാണം നടന്നത്. റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ നിയമസഭയില്‍ സബ്മിഷന്‍ കൊണ്ടു വന്നിരുന്നു.
അന്വേഷണം ത്വരിതഗതിയിലാക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ വിജിലന്‍സിന് കത്തും നല്‍കിയിട്ടുണ്ട്.