ഇടുക്കിയിൽ പട്ടയമേള, വി​ത​ര​ണോ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും; യുഡിഎഫ് വിട്ടുനിൽക്കും

കട്ടപ്പന: ഇടുക്കി ജില്ലയിൽ ഉപാധിരഹിത പട്ടയമേള ഇന്ന്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ട്ട​യ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ഇന്ന് 5000 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. മ​ന്ത്രി​മാ​രാ​യ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, എം.​എം മ​ണി, കെ. ​രാ​ജു എന്നിവർ പട്ടയമേളയിൽ പങ്കെടുക്കും.

എന്നാൽ പരിപാടിയിൽ യുഡിഎഫ് പങ്കെടുക്കില്ല. പട്ടയ മേള ജനവഞ്ചനയെന്ന് ആരോപിച്ച് മേളയിൽ നിന്നു യുഡിഎഫ് അംഗങ്ങൾ വിട്ടുനിൽകും. പട്ടയം ആവശ്യപ്പെട്ട മേഖലകളെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് വിട്ടുനിൽക്കുന്നത്.

Top