തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു.
നേരത്തെ ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് വിജിലന്‍സിന് നിയമോപദേശം ലഭിച്ചിരുന്നു.
വിജിലന്‍സിന്റെ ലീഗല്‍ അഡൈ്വസറാണ് കേസെടുക്കാമെന്ന നിലപാട് ഡയറക്ടര്‍ ജേക്കബ് തോമസിനെ അറിയിച്ചത്. കേസെടുക്കാമെന്ന് നേരത്തെ എജിയും ഡയറക്ടര്‍ക്ക് നിയമോപദേശം നല്‍കിയിരുന്നു.
ഭൂമി കൈയേറ്റത്തിന് വഴിവിട്ട് ഒത്താശ ചെയ്തതിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കേസ് എടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞമാസം പരിഗണിക്കുമ്പോള്‍ വിജിലന്‍സിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
സര്‍ക്കാര്‍ ഭൂമി കൈയേറിയതിന് വേണ്ടത്ര തെളിവ് പ്രഥമദൃഷ്ട്യാ ഉണ്ടായിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെയാണ് വിജിലന്‍സ് കോടതി വിമര്‍ശിച്ചത്. പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ ഉമ്മന്‍ ചാണ്ടിയെ ഒന്നാം പ്രതിയാക്കി അന്വഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് 2015 ഡിസംബറിലാണ് വിഎസ് കോടതിയില്‍ നേരിട്ടെത്തി ഹര്‍ജി നല്‍കിയത്.