പാറ്റൂര്‍ കേസില്‍ ഫ്‌ളാറ്റ് വാങ്ങിയവരുടെ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്താനാവില്ല; ലോകായുക്ത

തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ ഫ്‌ളാറ്റ് വാങ്ങിയവരുടെ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്ന് ലോകായുക്ത വ്യക്തമാക്കി.

കേസിന്റെ വാദം പൂര്‍ത്തിയാകുന്നതിനു മുമ്പ് ഫ്‌ളാറ്റ് വാങ്ങിയവരുടെ പേരുകള്‍ പരസ്യപ്പെടുത്തുന്നത് ശരിയല്ലെന്ന് നിര്‍മ്മാതാക്കളുടെ അഭിഭാഷകര്‍ ലോകയുക്തയെ അറിയിച്ചിരുന്നു.

കേസ് സംബന്ധിച്ച വിവരങ്ങള്‍ ഫ്‌ളാറ്റ് വാങ്ങിയവര്‍ക്ക് രജിസ്റ്റേര്‍ഡ് പോസ്റ്റായി അറിയിക്കണമെന്നും വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ സത്യവാങ്മൂലം പത്ത് ദിവസത്തിനകം നിര്‍മ്മാതാക്കള്‍ നല്‍കണമെന്നും പറയുന്നു.

അന്വേഷണത്തിന്റെ ഒരു ഘട്ടം പിന്നിടുമ്പോള്‍ ആവശ്യമെങ്കില്‍ ഫ്‌ളാറ്റ് വാങ്ങിയവരുടെ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്താമെന്ന് പരാതിക്കാരനായ ജോയ് കൈതാരത്തെ ലോകായുക്ത അറിയിച്ചിട്ടുണ്ട്.

Top