പാറ്റൂരിലെ വിവാദ ഭൂമിയില്‍ കയ്യേറ്റം നടന്നുവെന്ന് സര്‍ക്കാര്‍ ലോകായുക്തയില്‍

തിരുവനന്തപുരം: പാറ്റൂരിലെ വിവാദ ഭൂമിയില്‍ കയ്യേറ്റം നടന്നുവെന്ന് സര്‍ക്കാര്‍ ലോകായുക്തയില്‍.

വാട്ടര്‍ അതോറിറ്റിയുടെയും റവന്യൂ വകുപ്പിന്റെയും ഭൂമി ഫ്‌ലാറ്റിനായി കയ്യേറിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ഇത് ആദ്യമായാണ് പാറ്റൂരില്‍ കയ്യേറ്റം നടന്നതായി സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നത്.

കയ്യേറ്റം ഒഴിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ഭൂമി തിരിച്ചു പിടിക്കണമെന്നും സര്‍ക്കാര്‍ ലോകായുക്തയില്‍ അറിയിച്ചു.

Top