തിരുവനന്തപുരം: വിവാദമായ പാറ്റൂര്‍ ഭൂമി ഇടപാടില്‍ തിരുവനന്തപുരം കോര്‍പ്പറേഷന് വീഴ്ച പറ്റിയെന്ന് സി.എ.ജി (കംപ്‌ട്രോളര്‍ ആന്‍ഡ് ). ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും നിര്‍മ്മാണം നിര്‍ത്തിവയ്ക്കാനും കയ്യേറ്റം ഒഴിപ്പിക്കാനും കോര്‍പ്പറേഷന്‍ ഇടപെട്ടില്ലെന്ന് സി.എ.ജി കുറ്റപ്പെടുത്തി. ഇവിടെ 14.40 ഏക്കര്‍ പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന് കണ്ടെത്തിയിരുന്നു.
21 വ്യവസ്ഥകള്‍ പാലിക്കാതെയാണ് പാറ്റൂരിലെ കെട്ടിട നിര്‍മ്മാണമെന്നും സെക്രട്ടറിയേറ്റിലെ അനക്‌സ് കെട്ടിട നിര്‍മ്മാണത്തിലും ക്രമക്കേടുണ്ടെന്നും സി.എ.ജി വ്യക്തമാക്കി.
സുരക്ഷാ വ്യവസ്ഥകള്‍ പോലും ലംഘിച്ചാണ് കെട്ടിട നിര്‍മ്മാണം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും വേളിയിലും അനധികൃത കെട്ടിട നിര്‍മ്മാണത്തിന് കോര്‍പ്പറേഷന്‍ ഒത്താശ ചെയ്‌തെന്ന് സി.എ.ജി ആരോപിച്ചു.
തിരുവനന്തപുരം, തൃശൂര്‍ നഗരസഭകള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനമാണ് സി.എ.ജി ഉയര്‍ത്തിയത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി അടക്കമുള്ളവയുടെ കെട്ടിട നിര്‍മ്മാണത്തില്‍ ക്രമക്കേടുണ്ടെന്ന് സി.എ.ജി വിമര്‍ശിച്ചു