Pattur case: Jacob Thomas-Chennithala

ramesh-Chennithala

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ ജേക്കബ് തോമസിന് അന്വേഷണ ചുമതല നല്‍കിയത് ലോകായുക്തയെന്ന നിലയ്ക്കാണെന്നും വിജിലന്‍സ് എ.ഡി.ജി.പിയെന്ന നിലയ്ക്കല്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട ഫയല്‍ വിജിലന്‍സിലുണ്ടോ എന്ന് പരിശോധിയ്ക്കാം. ഉണ്ടെങ്കില്‍ പ്രതിപക്ഷ നേതാവിനെ ഇക്കാര്യം അറിയിയ്ക്കാമെന്നും ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.

ഇതിനിടെ ഫ്‌ളാറ്റിന്റെ ഫയര്‍ ലൈസന്‍സ് ഫീ കുറച്ചതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. ഇത് നിയമസഭാസമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം അംഗീകരിയ്ക്കാനാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തി സഭയുടെ നടുത്തളത്തിലിറങ്ങുകയും പിന്നീട് സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

Top