pattur case-oommen chandy-vigilance court-vs achuthanandan

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്കിനു തെളിവില്ലെന്നു തിരുവനന്തപുരം വിജിലന്‍സ് കോടതി. മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നല്‍കി ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.

നടപടിക്രമങ്ങള്‍ പാലിച്ചാണ് പൈപ്പ് മാറ്റുന്നതിന്റെ ഉത്തരവ് നല്‍കിയത്. കെട്ടിട നിര്‍മാതാക്കള്‍ 16 സെന്റ് പുറമ്പോക്ക് ഭൂമി കയ്യേറിയത് രേഖകളില്‍ വ്യക്തമാണെന്നും കോടതി പറഞ്ഞു.

പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കതിരേ അഴിമതി ആരോപിച്ചാണ് വി.എസ്. ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ക്കു വിട്ടുനല്‍കാന്‍ മുഖ്യമന്ത്രിയും മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണും അടക്കമുള്ളവരും കൂട്ടു നിന്നുവെന്നാണു വി.എസ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

Top