തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടില്‍ ഭൂമി കയ്യേറ്റത്തിന് തെളിവ് ലഭിച്ചിട്ടും എഫ്.ഐ.ആര്‍ എടുക്കാത്തതെന്തെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി.
തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ പരാതിക്കാരനായ വി എസിനോട് കോടതി ആവശ്യപ്പെട്ടു.
ദ്രുതപരിശോധന നടക്കുകയാണെന്നും ചില ഫയലുകള്‍ ലോകായുക്തയുടെ കൈവശമായതിനാലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതെന്നുമായിരുന്നു വിജിലന്‍സ് നല്‍കിയ മറുപടി.
റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും വിജിലന്‍സ് അറിയിച്ചു. തുടര്‍ന്ന് കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി.
കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കതിരെ അഴിമതി ആരോപിച്ചാണ് വിഎസ് ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ക്കു വിട്ടുനല്‍കാന്‍ ഉമ്മന്‍ചാണ്ടിയും മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണും അടക്കമുള്ളവര്‍ കൂട്ടുനിന്നെന്നും വിഎസ് ആരോപിച്ചിരുന്നു.