Pattur land case; Vs submitted pettition against Oommen Chandy

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കോടതിയില്‍ ഹര്‍ജി നല്‍കി. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലെത്തിയാണ് വിഎസ് ഹര്‍ജി നല്‍കിയത്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഡിസംബര്‍ 30ന് പരിഗണിക്കാമെന്ന് അറിയിച്ചു.

മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ് ഹര്‍ജി നല്‍കിയത്. പാറ്റുരിലെ സര്‍ക്കാര്‍ ഭൂമി കൈയേറി സ്വകാര്യ വ്യക്തി ഫ്‌ളാറ്റ് നിര്‍മ്മിച്ചത് മുഖ്യമന്ത്രിയുടെയും മുന്‍ ചീഫ് സെക്രട്ടറിയുടെയും അനുമതിയോടെയാണെന്നാണ് ഹര്‍ജിയിലെ വി.എസിന്റെ ആക്ഷേപം.

Top