തിരുവനന്തപുരം: സംസ്ഥാന ശമ്പളക്കമ്മീഷനെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന മന്ത്രിസഭായോഗമാണ് തീരുമാനം എടുക്കുക. കേന്ദ്ര ഷിപ്പിങ് മന്ത്രാലയം മുന്‍ സെക്രട്ടറി കെ. മോഹന്‍ദാസിനെ കമ്മിഷന്‍ അധ്യക്ഷനായി പരിഗണിക്കുന്നുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷന്‍ ആനുകൂല്യങ്ങളും പരിഷ്‌ക്കരിക്കാനുദ്ദേശിച്ചാണ് ശമ്പളക്കമ്മീഷനെ നിയമിക്കുന്നത്.
ഒരു സാമ്പത്തികവിദഗ്ധനും അഭിഭാഷകനും അടങ്ങുന്ന മൂന്നംഗകമ്മീഷനാണ് നിലവില്‍വരിക. ഇതിന് മുന്‍പ് രൂപീകരിച്ച ശമ്പളക്കമ്മീഷനുകളില്‍ നാലെണ്ണം നയിച്ച അധ്യക്ഷന്മാരെല്ലാം വിരമിച്ച ജഡ്ജിമാരായിരുന്നു. ബാക്കിയുള്ളവ നയിച്ചത് വിരമിച്ച സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്മാരുമായിരുന്നു. അഞ്ചുവര്‍ഷത്തിലൊരിക്കലാണ് ശമ്പളക്കമ്മീഷനെ തീരുമാനിക്കുക.