വിപണി ലക്ഷ്യമിട്ട് 100 ശതമാനം കാഷ്ബാക്ക് ഓഫറുമായി പേ ടി എം

മുംബൈ: ദീപാവലി ഉത്സവ സീസണ്‍ ലക്ഷ്യമിട്ടു കൊണ്ട് ഫ്‌ളിപ്കാര്‍ട്ടും ആമസോണും വിലക്കിഴിവ് മേളയ്‌ക്കൊരുങ്ങുമ്പോള്‍ 100 ശതമാനം കാഷ്ബാക്ക് ഓഫറുമായി പേ ടിഎമ്മും എത്തുമെന്ന് സൂചന.

പേ ടി എം ഉടനെ തന്നെ ഓഫര്‍ സെയില്‍ പ്രഖ്യാപിക്കുമെന്നും, കാഷ്ബാക്ക്, മാര്‍ക്കറ്റിങ്, പ്രൊമോഷന്‍ എന്നിവയ്ക്കായി കമ്പനി 1000 കോടി രൂപ ചെലവഴിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഫാഷന്‍, മൊബൈല്‍, അപ്ലയന്‍സസ്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്‌ക്കെല്ലാം പുറമെ വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയാകും പേ ടിഎമ്മിന്റെ വിലക്കിഴിവ് മേള.

Top