രാജ്യത്തെ മുന്‍നിര ഇ-പെയ്‌മെന്റ് സേവനമായ പേടിഎം ഇനി മുതല്‍ ഇന്റര്‍നെറ്റില്ലാതെയും ഉപയോഗിക്കാം. ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാതെയുള്ള പേടിഎം പെയ്‌മെന്റ് ഫീച്ചര്‍ ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. കംപ്യൂട്ടറോ, സ്മാര്‍ട്ട്‌ഫോണോ ഉപയോഗിച്ച് ഒരിക്കല്‍ അക്കൗണ്ട് തുടങ്ങിയാല്‍ പിന്നെ ഇന്റര്‍നെറ്റില്ലാതെയും ഇടപാടുകള്‍ നടത്താം.
ഇതിനായി പ്രത്യേകം ടോള്‍ ഫ്രീ സേവനം തന്നെ തുടങ്ങിയിട്ടുണ്ട്. ഇടപാടിനായി 1800 1800 1234 ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ ഇടപാടുകള്‍ നടത്താം. ഇടപാടിനായി സാധാരണ മൊബൈല്‍ ഫോണ്‍ മതി. പേടിഎം രജിസ്റ്റര്‍ ചെയ്തിട്ടുള്ള നമ്പറില്‍ നിന്നു വിളിക്കണമെന്ന് മാത്രം.
ഇടപാടിനായി വളിച്ച് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പെയ്‌മെന്റ് ചെയ്യേണ്ട വ്യക്തിയുടെ പേടിഎം മൊബൈല്‍ നമ്പര്‍ ടൈപ് ചെയ്താല്‍ മതി. പിന്നാലെ പിന്‍നമ്പറും ടൈപ് ചെയ്യുന്നതോടെ പെയ്‌മെന്റ് പൂര്‍ത്തിയാകും.
ക്യാഷ്‌ലെസ് ഇടപാടുകള്‍ കൂടുതല്‍ സജീവമാക്കാന്‍ ഈ ടോള്‍ ഫ്രീ സേവനത്തിനു സാധിച്ചേക്കും. ഇന്റര്‍നെറ്റ് സേവനം ലഭ്യമല്ലാത്ത ഗ്രാമങ്ങളിലുള്ളവര്‍ക്ക് പേടിഎമ്മിന്റെ പുതിയ ഫീച്ചര്‍ ഒരു അനുഗ്രഹമാണെന്ന് പറയാം.