നൂറ് കോടിയുടെ ഫ്രീഡം ക്യാഷ്ബാക്ക് സെയിലുമായി പേടിഎം

വിവിധ ഓഫറുകളിലൂടെയും സേവനങ്ങളിലൂടെയും ഉപയോക്താക്കളെ കൈയിലെടുത്ത ആപ്പ് ആണ് പേടിഎം. യഥാര്‍ഥ ക്യാഷ്ബാക്കിന് പകരം വാലെറ്റില്‍ മാത്രം പണം തിരികെ ലഭിക്കുന്ന ചില പ്രശ്‌നങ്ങള്‍ അല്പം ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ടെങ്കിലും നിരവധി ആളുകള്‍ രാജ്യത്ത് ഉപയോഗിക്കുന്ന ആപ്പുകളില്‍ ഒന്ന് തന്നെയാണ് പേടിഎം.

ഇപ്പോള്‍ പേടിഎം ഫ്രീഡം സെയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ‘ഫ്രീഡം ക്യാഷ്ബാക്ക് സെയില്‍’ എന്ന പേരില്‍ ഓഗസ്റ്റ് 8 മുതല്‍ 15 വരെ നടക്കുന്ന ഈ ഓഫര്‍ മേളയില്‍ മൊത്തം 100 കോടിയുടെ കാഷ്ബാക്കുമായാണ് പേടിഎം എത്തുന്നത്. പേടിഎമ്മിന് പുറമെ മുഖ്യ എതിരാളികളായ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവരും ഓഫറുകളുമായി രംഗത്തുണ്ട്. ഓഗസ്റ്റ് 9 മുതല്‍ 12 വരെയാണ് ആമസോണ്‍ ‘ഫ്രീഡം സെയില്‍’ നടക്കുന്നത്. ഫ്‌ലിപ്കാര്‍ട്ടിന്റെ ‘ബിഗ് ഫ്രീഡം സെയില്‍’ ഓഗസ്റ്റ് 10 മുതല്‍ 12 വരെയാണ് നടക്കുന്നത്.

Top