ന്യൂഡല്‍ഹി: മൊബൈല്‍ വാലറ്റ് കമ്പനിയായ പേടിഎമ്മിനെതിരെ ട്രേഡ്മാര്‍ക്ക് ലംഘനത്തിനെതിരെ യുഎസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ആഗോള പെയ്‌മെന്റ് കമ്പനിയായ പെയ് പാല്‍ പരാതി നല്‍കി.
ഒരേ നിറവും ലോഗോയും ഉപയോഗിച്ചു എന്നുകാട്ടി ഇന്ത്യയിലെ ട്രേഡ്മാര്‍ക്ക് ഓഫിസിലാണ് പരാതി നല്‍കിയിരിക്കുന്നത്.
അഞ്ചു വ്യത്യസ്ത ലോഗോകള്‍ പെയ് പാല്‍ ഇന്ത്യന്‍ ട്രേഡ്മാര്‍ക്ക് റെജിസ്ട്രാറില്‍ റെജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ ഏതെങ്കിലും ഉപയോഗിക്കാന്‍ തങ്ങള്‍ക്കാണ് അവകാശമെന്ന് പെയ് പാല്‍ പരാതിയില്‍ പറയുന്നു.
പേടിഎമ്മുമായി സാമ്യമുള്ളതായി അവകാശപ്പെടുന്ന ലോഗോ 2007 മുതല്‍ ഉപയോഗിക്കുന്നുണ്ടെന്നും കമ്പനി പറയുന്നു.
പേടിഎമ്മിന്റെ ലോഗോയ്ക്ക് സമാനമായി പെയ്പാലിന്റെ ആദ്യഭാഗം കടുംനീലയും ശേഷിച്ച ഭാഗം ഇളംനീലയുമാണ്.