പേടിഎം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് cloud സിസ്റ്റം കൊണ്ടുവരുന്നു. മെയ്ഡ് ഇന്‍ ഇന്ത്യ പദ്ധതികളുടെ ഭാഗമായാണ് സിസ്റ്റം കൊണ്ടുവരുന്നത്. ആമസോണും മൈക്രോസോഫ്റ്റും പോലുള്ള കമ്പനികള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഡാറ്റ സംവരണ സംബന്ധമായ പുതിയ പദ്ധതികള്‍ക്കെതിരെ നീങ്ങുന്നതിന് തൊട്ടുപിന്നാലെയാണ് പേടിഎമ്മിന്റെ ഈ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
പേടിഎമ്മിന്റെ കമ്പനിയായ One97 കമ്മ്യൂണിക്കേഷന്‍ ആണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് cloud സിസ്റ്റം രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ രാജ്യത്തെ എല്ലാ ഡാറ്റകളും രാജ്യത്തിനുള്ളില്‍ തന്നെ സംരക്ഷിക്കുന്ന സംവിധാനത്തിനും സൗകര്യത്തിനുമാണ് പേടിഎം തുടക്കം കുറിച്ചിരിക്കുന്നത്.
ബിസിനസ് ആവശ്യങ്ങള്‍ക്കും അതുപോലെ മറ്റു ആവശ്യങ്ങള്‍ക്കുമായുള്ള ഡാറ്റകള്‍ ഏറ്റവും സുരക്ഷിതമായ രീതിയില്‍ സംരക്ഷിക്കപ്പെടും എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒപ്പം അവയെല്ലാം തന്നെ രാജ്യത്തിനകത്തു തന്നെ സംരക്ഷിക്കപ്പെടും. യാതൊരു കാരണത്താലും അവ രാജ്യത്തിന് വെളിയില്‍ പോകില്ല എന്നും മറ്റൊരു തേര്‍ഡ് പാര്‍ട്ടിക്ക് അവ ആക്‌സസ് ചെയ്യാന്‍ കഴിയില്ല എന്നും കമ്പനി വാഗ്ദാനം ചെയുന്നു.