മിനി ആപ്പ് സ്റ്റോറുമായി പേ ടി എം

മിനി ആപ് സ്റ്റോര്‍ അവതരിപ്പിച്ച് പേ ടിഎം. ഗൂഗിളിന്റെ ആധിപത്യം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റല്‍ പണമിടപാട് സ്ഥാപനമായ പേ ടിഎം മിനി ആപ് സ്റ്റോറുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യക്കാരായ ആപ്പ് ഡെവലപ്പര്‍മാരെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് പേ ടിഎം വ്യക്തമാക്കുന്നു. കമ്മീഷന്‍ ഇനത്തില്‍ 30ശതമാനം തുക പ്ലേസ്റ്റോറിലെ ആപ്പുകളില്‍നിന്ന് ഈടാക്കനുള്ള ഗൂഗിളിന്റെ തീരുമാനം ഈയിടെയാണ് പുറത്തുവന്നത്. സെപ്റ്റംബര്‍ 18ന് താല്‍ക്കാലികമായി ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍നിന്ന് പേ ടിഎം ആപ്പ് ഒഴിവാക്കിയതിന് പിന്നാലെയാണ് നീക്കമെന്നതും ശ്രദ്ധേയമാണ്.

ഡെക്കാത്തലോണ്‍, ഒല, റാപ്പിഡോ, നെറ്റ്മെഡ്സ്, 1എംജി, ഡോമിനോസ് പിസ, ഫ്രഷ് മെനു, നോബ്രോക്കര്‍ തുടങ്ങി 300ഓളം ആപ്പുകള്‍ ഇതിനകം പേ ടിഎമ്മിന്റെ ആപ്പ് സ്റ്റോറില്‍ ലഭ്യമായിട്ടുണ്ട്.

Top