അലീബാബയുടെ പിന്തുണയുളള പേറ്റിഎം മാള്‍ പത്ത് പ്രാദേശിക ഭാഷകള്‍ക്കാണ് പിന്തുണ നല്‍കുന്നത്.
ഈ ആന്‍ഡ്രോയിഡ് ആപ്പ് ഇപ്പോള്‍ ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ഗുജറാത്തി, മറാത്തി, ബംഗാളി, മലയാളം, ഒറിയ, പഞ്ചാബി എന്നീ ഭാഷകള്‍ പിന്തുണക്കുന്നു.
30 മുതല്‍ 40% വരെയുളള ഉപഭോക്താക്കളുടെ വര്‍ദ്ധനവ് എന്ന ഉദ്ദേശത്തിലാണ് പുതിയ സംവിധാനം.
ഇതിനു മുന്‍പ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രമായിരുന്നു.
മറ്റു ഈ-കൊമേഴ്‌സ് സൈറ്റുകളുമായി മത്സരിച്ച് നഗരങ്ങളിലും പട്ടണങ്ങളിലും 60% വില്‍പന നടത്തി മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് പേറ്റിഎം മാള്‍.
ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം അവരുടെ ഭാഷയില്‍ ഷോപ്പിങ്ങ് ചെയ്യാന്‍ കഴിയും.
പങ്കാളിത്ത റീട്ടെയിലര്‍മാരെ പുതിയ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ വേണ്ടിയാണിതെന്ന് പേറ്റിഎം മാള്‍ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ അമിത് സിന്‍ഹ പറഞ്ഞു.