paytm to levy 2 fee on recharge via credit cards

ബെംഗളുരു: ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാലറ്റിലേയ്ക്ക് പണമിടുന്നതിന് പേടിഎം രണ്ട് ശതമാനം ഫീസ് ഏര്‍പ്പെടുത്തി.

ക്രഡിറ്റ് കാര്‍ഡ് വഴി വാലറ്റിലേയ്ക്ക് പണമിട്ട് തിരിച്ച് ബാങ്ക് അക്കൗണ്ടിലേയ്ക്ക് മാറ്റുന്നത് വ്യാപകമായിതിനെതുടര്‍ന്നാണിത് പേടിഎമ്മിന്റെ ഈ തീരുമാനം.

ഇടപാടു തുക ലാഭിക്കുന്നതിനുവേണ്ടിയാണ് വാലറ്റ് ഉപയോഗിക്കുന്നവര്‍ ഇപ്രകാരം ചെയ്യുന്നത്.

വാലറ്റിലെ പണം ബാങ്കിലേയ്ക്ക് മാറ്റുന്നതിന് പേടിഎം ചാര്‍ജുകളൊന്നും ഈടാക്കുന്നില്ല.

അതേസമയം, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് എന്നിവ വഴി പേടിഎമ്മിലേയ്ക്ക് പണമിടുന്നതിന് നിരക്കുകളൊന്നും ഈടാക്കുന്നില്ല.

Top