കെകെ രമയ്ക്ക് വധഭീഷണിയുമായി ‘പയ്യന്നൂര്‍ സഖാക്കള്‍’

കണ്ണൂർ: കെ.കെ രമ എംഎല്‍എയ്ക്ക് വധഭീഷണി മുഴക്കി കത്ത്. ‘പയ്യന്നൂര്‍ സഖാക്കള്‍’ എന്ന പേരിലാണ് കെകെ രമയ്ക്ക് ഭീഷണിക്കത്ത് എത്തിയത്. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാല്‍ തീരുമാനമെടുക്കുമെന്നാണ് ഭീഷണി. ബുധനാഴ്ച എംഎല്‍എ ഹോസ്റ്റലിലേക്കാണ് കത്ത് ലഭിച്ചത്. പിന്നാലെ കെകെ രമ ഡിജിപി അനില്‍കാന്തിന് പരാതി നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തി കയ്യടി നേടാനാണ് ഭാവമെങ്കില്‍ ചിലത് ചെയ്യേണ്ടി വരും. ഭരണം പോയാലും അത് ചെയ്യും. രമയെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് നേതാക്കളും സൂക്ഷിക്കണമെന്നും കത്തില്‍ പറയുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെ മുരളീധരന്‍ എംപി, കെ സി വേണുഗോപാല്‍ എംപി എന്നിവരുടെ പേര് പരാമര്‍ശിച്ചാണ് കത്ത്.

Top