ജനങ്ങളുടെ ആശങ്കയകറ്റാന്‍ ഡോക്ടറെ ഐസൊലേഷനിലേക്ക് മാറ്റി

പയ്യന്നൂര്‍: സംസ്ഥാനത്ത് കൊറോണ വൈറസ് ഭീതി വിതച്ച് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വ്യാജ വാര്‍ത്തകള്‍ക്ക് യാതൊരു വിധ പഞ്ഞവുമില്ല. ഇപ്പോഴിതാ ഒരു വ്യാജ വാര്‍ത്ത കാരണം പെട്ട് പോയത് ഡോക്ടറാണ്. വൈറസ് സ്ഥിരീകരിക്കുന്നതിന് മുമ്പ് കണ്ണൂര്‍ പെരിങ്ങോം സ്വദേശിയെ പരിശോധിച്ച ഡോക്ടറെയാണ് ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

നിലവില്‍ ഡോക്ടര്‍ക്ക് രോഗലക്ഷണങ്ങള്‍ ഒന്നിമില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം വ്യാപകമായതോടെ ജില്ലാ ആരോഗ്യവകുപ്പ് ഈ നടപടി കൈക്കൊളളുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് ഡോക്ടറെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.

ഡോക്ടറുടെ സ്രവം പരിശോധിച്ച് ഉടന്‍ തന്നെ ഫലം ലഭ്യമാക്കി ആശങ്കയകറ്റുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Top