payyoli-manoj-murder-cxase-CBI

കൊച്ചി: പയ്യോളി മനോജ് വധക്കേസ് തുടരന്വേഷണം സിബിഐ ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൊച്ചി സി.ബി.ഐ. കോടതിയില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചു. സി.പി.എം പ്രവര്‍ത്തകരായ 15 പേര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍.

കേസന്വേഷണം സിബിഐ എത്രയും വേഗം ഏറ്റെടുക്കണമെന്നും അന്വേഷണം ശരിയായി നടത്താന്‍ മതിയായ പോലീസ് സഹായവും സംരക്ഷണവും നല്‍കണമെന്നും കഴിഞ്ഞ ദിവസം ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായാല്‍ സിബിഐയ്ക്ക് കോടതിയെ സമീപിക്കാമെന്നും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോഴിക്കോട് പയ്യോളിയിലെ ബിഎംഎസ് യൂണിറ്റ് സെക്രട്ടറിയായിരുന്ന ഓട്ടോഡ്രൈവര്‍ മനോജിനെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ 2012 ഫെബ്രുവരി 12 നാണ് വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ സിപിഎം പ്രവര്‍ത്തകരായ കെ.ടി. സജിത്ത്, നിസാന്‍, സനൂജ്. സനൂപ് തുടങ്ങി പത്തിലേറെ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

Top