യച്ചൂരിയെ തള്ളി പി.ബി ; കോണ്‍ഗ്രസ്സുമായി ഒരു രാഷ്ട്രീയ ധാരണയും വേണ്ടെന്ന് ഭൂരിപക്ഷം

ന്യൂഡല്‍ഹി കോണ്‍ഗ്രസ്സുമായി ഒരു രാഷ്ട്രീയ ധാരണപോലും വേണ്ടെന്ന് പൊളിറ്റ്ബ്യൂറോയില്‍ ഭൂരിപക്ഷ അഭിപ്രായം.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ കരട് രേഖ പൊളിറ്റ് ബ്യൂറോ തള്ളി.

പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രമേയത്തിന് വേണ്ടിയാണ് കരട് രേഖ തയാറാക്കിയത്.

യച്ചൂരിയുടേയും കാരാട്ടിന്റെയും നിലപാടുകള്‍ കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യും. കാരാട്ടിന്റെ ബദല്‍ രേഖക്ക് പി.ബിയില്‍ കൂടുതല്‍ പിന്തുണ ലഭിച്ചു.

മന്ത്രി എം എം മണിയ്ക്കും, രാജേന്ദ്രന്‍ എംഎല്‍എയ്ക്കുമെതിരെയും പി.ബിയില്‍ പ്രതിഷേധമുയര്‍ന്നു.

കോണ്‍ഗ്രസുമായി രാഷ്ട്രീയധാരണ വേണ്ടെന്ന നിലപാടില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കാരാട്ട് പക്ഷം നിലപാടെടുത്തതോടെ പിബിയില്‍ തര്‍ക്കം തുടരുന്നത്.

പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന് അന്തിമരൂപം നല്‍കാനാണ് സിപിഐഎം പൊളിറ്റ് ബ്യൂറോ ചേര്‍ന്നത്.

Top