ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് : ഭരണത്തിന്റെ വിലയിരുത്തലെന്ന് എം.എ.ബേബി

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലെന്ന് സി.പി.എം പി.ബി. അംഗം എം.എ.ബേബി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിനൊപ്പം കേന്ദ്രത്തിന്റെ ഭരണത്തിനെതിരായ ജനവികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ നിലപാടുകള്‍ പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തെ ബാധിക്കരുതെന്നായിരുന്നു പൊലീസ് അസോസിയേഷനിലെ രാഷ്ട്രീയ അതിപ്രസരത്തെപ്പറ്റിയുള്ള ചോദ്യത്തോട് എംഎ ബേബി പ്രതികരിച്ചത്.

സാമുദായിക സമവാക്യങ്ങള്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കാര്യമായ പ്രതിഫലമുണ്ടാക്കില്ലെന്നും ബേബി വ്യക്തമാക്കി.
നേട്ടങ്ങള്‍ക്ക് ഒപ്പം സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരുന്നത് സ്വാഭാവികമാണ്. രണ്ടു വര്‍ഷത്തെ ഇടതുസര്‍ക്കാരിന്റെ വിലയിരുത്തലാവും ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പെന്ന് ബേബി പറഞ്ഞു.

കസ്റ്റഡിമരണം ദൗര്‍ഭാാഗ്യകരമായിപ്പോയി. പിണറായി വിജയന്റെ ആജ്ഞാശക്തികൊണ്ടാണ് പൊലീസിനെ ഇത്രയെങ്കിലും നിയന്ത്രിക്കാന്‍ കഴിയുന്നത്. രാഷ്ട്രീയ നിലപാടുകള്‍ പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തെ ബാധിക്കരുതെന്നും ബേബി പറഞ്ഞു.

ആരുടെയെങ്കിലും നേതൃത്വത്തിലുള്ള വോട്ട് കിട്ടുമോ ഇല്ലയോ എന്നു പറയേണ്ട സാഹചര്യമല്ല ഇപ്പോഴെന്നായിരുന്നു കെ.എം.മാണിയുടെയും ബി.ഡി.ജെ.എസിന്റെയും വോട്ടുകളെപ്പറ്റി എം എ ബേബി പ്രതികരിച്ചത്.

Top