കൊച്ചി: കേരളത്തില്‍ തുടര്‍ ഭരണം ഉറപ്പാണന്ന് പി സി ചാക്കോ. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുഖം അപമാനഭാരത്താല്‍ കുനിയാനിടയാക്കിയ നേതാവാണ് ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷ നേതാവെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ രമേശ് ചെന്നിത്തലയെ മുന്‍നിരയില്‍ നിന്ന് മാറ്റി പകരം ഉമ്മന്‍ ചാണ്ടിയെ കൊണ്ടുവന്ന ഹൈക്കമാന്‍ഡിന് നമസ്‌കാരം. പ്രതിപക്ഷ നേതാവ് സ്ഥാനം എങ്കിലും കിട്ടുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നും പിസി ചാക്കോ പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് കോണ്‍ഗ്രസ് നേരിടാന്‍ പോകുന്നത്. പ്രതിപക്ഷ നേതൃസ്ഥാനം പോലും കോണ്‍ഗ്രസിന് ഉറപ്പില്ലെന്നും പിസി ചാക്കോ പറഞ്ഞു. മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ച എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ ഭരണം ഉറപ്പാണ്. പിണറായി വിജയനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോലും കോണ്‍ഗ്രസിന് കഴിയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.