കണ്ണൂർ: സംസ്ഥാന ബജറ്റിലെ ഇന്ധന വില വർധന സംബന്ധിച്ചുള്ള തീരുമാനത്തിനെതിരെ ഇടതു മുന്നണിയിൽ അസ്വാരസ്യം. ഇന്ധന വില വർധിപ്പിക്കാനുള്ള തീരുമാനം സർക്കാർ പുനരാലോചിക്കണമെന്ന ആവശ്യവുമായി എൻ സി പി രംഗത്തെത്തി. എൻ സി പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇടത് മുന്നണി യോഗത്തിൽ ഇക്കാര്യം ആവശ്യപ്പെടമെന്നും അദ്ദേഹം വ്യക്തമാക്കി. നികുതി വർദ്ധിപ്പിക്കാതെ മുന്നോട്ട് പോകാൻ സർക്കാരിന് കഴിയാത്ത സാഹചര്യം ഉണ്ടെന്നും എൻ സി പി സംസ്ഥാന പ്രസിഡന്റ് വിശദീകരിച്ചു. എന്നാലും ഇന്ധന വില വർധന സംബന്ധിച്ചുള്ള തീരുമാനം പുനരാലോചിക്കേണ്ടതാണെന്നും പി സി ചാക്കോ വിവരിച്ചു.
അതേസമയം എൻ സി പി സംസ്ഥാന അധ്യക്ഷൻ മോദി ഗവൺമെന്റിനെയും കോൺഗ്രസിനെയും വിമർശിച്ചു. മോദി സർക്കാർ ഒരോ ദിവസവും ഇന്ധന വില വർദ്ധിപ്പിച്ചപ്പോൾ ഒന്നും ചെയ്യാത്ത പാർട്ടിയാണ് കോൺഗ്രസ് എന്നായിരുന്നു പി സി ചാക്കോ അഭിപ്രായപ്പെട്ടത്.