ന്യൂഡല്‍ഹി : രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര വാര്‍ത്താവിതരണമന്ത്രി എ. രാജയെ കുറ്റവിമുക്തനാക്കി. എന്നാല്‍ രാജയെ ജെ.പി.സി. കുറ്റവാളിയെന്ന് കണ്ടെത്തിയിട്ടില്ലന്ന് പി.സി.ചാക്കോ.
ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതം മാത്രമാണ്. ഇടപാട് സുതാര്യമല്ലെന്ന കണ്ടെത്തല്‍ അന്വേഷിക്കാനാണ് ജെ.പി.സി. നിര്‍ദേശിച്ചതെന്നും പി.സി.ചാക്കോ പറഞ്ഞു.
റിലയന്‍സ് ഉള്‍പ്പെടെയുള്ള വന്‍കിട സ്വകാര്യ ടെലികോം കമ്പനികളുള്‍പ്പെടെ 24 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്.
ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി. സൈയ്‌നിയാണ് എല്ലാവരെയും കുറ്റവിമുക്തരാക്കിയ വിധി പറഞ്ഞത്.