തിരുവനന്തപുരം: ഇടത് മുന്നണി കേരളത്തില്‍ വീണ്ടും അധികാരത്തിലെത്തുമെന്നും കേരളത്തിലുടനീളം പ്രചാരണത്തിനിറങ്ങാന്‍ ശരദ് പവാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പി.സി ചാക്കോ.കോണ്‍ഗ്രസ് വിട്ട പി സി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നിരുന്നു. പ്രതിപക്ഷ ഐക്യത്തിന് നേതൃത്വം നൽകാൻ ശരദ് പവാറിന് കഴിയുമെന്നും അതുകൊണ്ടാണ് എന്‍സിപിയില്‍ ചേർന്നതെന്നുമായിരുന്നു പി സി ചാക്കോയുടെ വാക്കുകൾ.
ശരദ് പവാറിന്‍റെ ഡല്‍ഹിയിലെ വസതിയില്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പി.സി ചാക്കോ എന്‍സിപിയുടെ ഭാഗമായത്.
രാജ്യത്ത് കോണ്‍ഗ്രസിതര പ്രതിപക്ഷ പാര്‍ട്ടികളുടെ മൂന്നാം മുന്നണി ആവശ്യമാണെന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ശരത് പവാർ അറിയിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും കൂടിക്കാഴ്ച നടത്തി.