തിരുവനന്തപുരം: വിദേശത്തു നിന്ന് ഖുറാന്‍ എന്ന പേരില്‍ കൊണ്ടുവന്നത് മുഴുവന്‍ സ്വര്‍ണമായിരുന്നുവെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. എന്തിനാണ് നുണ പറയുന്നതെന്നും അക്കാര്യത്തില്‍ നടപടിയുണ്ടാകണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു. ഖുറാനെ പിടിച്ച് അള്ളാഹുവിനെ ഓര്‍ത്ത് നിങ്ങള്‍ മണ്ടത്തരം പറഞ്ഞ് നടക്കരുതെന്നും പി സി ജോര്‍ജ് പരിഹസിച്ചു.
തിരുവനന്തപുരം വിമാനത്താവളം തട്ടിയെടുക്കാന്‍ അനുവദിക്കില്ല. ബിജെപിയല്ല അതിന്റെ അപ്പുറത്തെ പാര്‍ട്ടി നോക്കിയാലും അതു നടക്കില്ല. ഇക്കാര്യത്തില്‍ സഭയുടേയും മുഖ്യമന്ത്രിയുടേയും നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. നാല് വര്‍ഷമായിട്ടും അദാനി വിഴിഞ്ഞം പദ്ധതി തീര്‍ത്തിട്ടില്ലെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.