കോട്ടയം: നിഷ ജോസ് കെ മാണിയ്ക്കെതിരെ ആരോപണങ്ങളുമായി എംഎല്‍എ പിസി ജോര്‍ജ് രംഗത്തെത്തി. ക്യാന്‍സര്‍ രോഗികള്‍ക്കായി കോളേജ് കുട്ടികളുടെ മുടി മുറിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് പിസി ജോര്‍ജ് എംഎല്‍എ രംഗത്തെത്തിയിരിക്കുന്നത്.
ക്യാന്‍സര്‍ രോഗികള്‍ക്കെന്ന പേരില്‍ നിഷ കോളേജ് വിദ്യാര്‍ഥികളുടെ മുടി മുറിച്ചെന്നും എന്നാല്‍ ഇതുവരെയും ഒരു ക്യാന്‍സര്‍ രോഗിക്കും ഇതുപയോഗപ്പെട്ടതായി അറിവില്ലെന്നുമാണ് പി സി ജോര്‍ജ് പറഞ്ഞത്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു