തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനും കെ.ആര്‍.ഗൗരിയമ്മ നേതൃത്വം നല്‍കുന്ന ജെ,എസ്.എസിനും സീറ്റ് നല്‍കേണ്ടെന്ന് ഇടുതുമുന്നണി യോഗം തീരുമാനിച്ചു. പൂഞ്ഞാര്‍ സീറ്റായിരുന്നു ജോര്‍ജ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, പൂഞ്ഞാര്‍ അടക്കം നാല് സീറ്റുകള്‍ പുതുതായി രൂപംകൊണ്ട ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കി. ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജ്, പൂഞ്ഞാറില്‍ പി.സി. ജോസഫ്, ചങ്ങനാശേരിയില്‍ ഡോ.കെ.സി. ജോസഫ്, തിരുവനന്തപുരത്ത് ആന്റണി രാജു എന്നിങ്ങനെയാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് മത്സരിക്കുക. ഗൗരിയമ്മ എ.കെ.ജി സെന്ററിലെത്തി ചര്‍ച്ച നടത്തിയെങ്കിലും അവര്‍ക്കും സീറ്റ് നല്‍കേണ്ടെന്ന് സി.പി.എം തീരുമാനിക്കുകയായിരുന്നു.
സ്വതന്ത്ര സ്ഥാനാര്‍ത്ഥികളടക്കം 92 സീറ്റിലാണ് സി.പി.എം മത്സരിക്കുക. സി.പി.ഐ(27), ജനതാദള്‍(എസ്) 5, എന്‍.സി.പി4, ആര്‍.എസ്.പി(കോവൂര്‍ വിഭാഗം)1, ഐ.എന്‍.എല്‍3, കോണ്‍ഗ്രസ് (എസ്) 1 സ്‌കറിയ തോമസ് 1, കേരളാ കോണ്‍ഗ്രസ്(ബി)1, സി.എം.പി 1എന്നിങ്ങനെയാ ണ് മറ്റു കക്ഷികള്‍ മത്സരിക്കുക.