മോശം പരാമര്‍ശം: പിസി ജോര്‍ജ് നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

PC George

കൊച്ചി: ജലന്ധര്‍ ബിഷപ്പ് പീഡന കേസില്‍ കന്യാസ്ത്രീയ്‌ക്കെതിരെ മോശം പരാമര്‍ശം ഉന്നയിച്ച പൂഞ്ഞാര്‍ എംഎല്‍ എ പി സി ജോര്‍ജിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ രംഗത്ത്. അദ്ദേഹം നേരിട്ട് ഹാജകരാകണമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

നേരത്തെ, ബോളിവുഡ് നടി രവീണ ടണ്ടനും പിസിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇരയെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും എന്തുകൊണ്ട് ഈ മനുഷ്യനെതിരെ കേസെടുക്കാന്‍ കഴിയുന്നില്ലെന്നും രവീണ ട്വീറ്റ് ചെയ്തിരുന്നു.

ചില അപഥ സഞ്ചാരിണികള്‍ സ്ത്രീസുരക്ഷാ നിയമം മുതലെടുക്കുന്നുവെന്നും കന്യാസ്ത്രീകള്‍ ഹൈക്കോടതിക്ക് മുന്‍പില്‍ സമരം നടത്താതെ ഒരു ഹര്‍ജി കൂടി നല്‍കണമെന്നും പി.സി.ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു.

ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ കോടനാട് വലിയ വീടും ഷോപ്പിംഗ് കോംപ്ലക്‌സും വച്ചത് വെറും മൂന്ന് കൊല്ലം കൊണ്ടാണ്. കന്യാസ്ത്രീയ്ക്ക് വേണ്ടി സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ സഭയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നുവരാണെന്നും പി.സി.ജോര്‍ജ് കുറ്റപ്പെടുത്തി.

Top