കോട്ടയം: സംസ്ഥാനത്തെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനായിരുന്നു ദിലീപിന്റെ അറസ്റ്റെന്ന് പി.സി.ജോര്‍ജ് എംഎല്‍എ.
ഇത് ആസൂത്രിത നീക്കമാണ്. മുമ്പും നടിമാര്‍ക്കെതിരെ ആക്രമണമുണ്ടായിട്ടും അമ്മയും സര്‍ക്കാരും ഒന്നും ചെയ്തില്ലന്നും പി.സി.ജോര്‍ജ് ആരോപിച്ചു.
മുകേഷിന് ഈ സംഭവത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്നു. സംഭവത്തില്‍ സി പി എമ്മിലെ പ്രമുഖ നേതാവിനും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പള്‍സര്‍ സുനിക്കെതിരെ 2011ല്‍ രണ്ട് നടിമാര്‍ നല്‍കിയ പരാതികള്‍ ഇതുവരെയും അന്വേഷിച്ചില്ല. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതുമായി ബന്ധപ്പെട്ട എല്ലാ സംഭവവും സിബിഐ അന്വേഷിക്കണമെന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടു.