PC George disqualified as MLA by Kerala assembly speaker

തിരുവനന്തപുരം: പി.സി. ജോര്‍ജിനെ അയോഗ്യനാക്കിയ സംഭവത്തില്‍ രാഷ്ട്രീയ ഇടപെടലുകളില്ലെന്ന് നിയമഭാ സ്പീക്കര്‍ എന്‍ ശക്തന്‍. താന്‍ ചെയ്തത് നൂറുശതമാനവും ശരിയായ കാര്യമാണെന്ന് പറഞ്ഞ സ്പീക്കര്‍ വിമര്‍ശിക്കുന്നവര്‍ സമാനമായ സാഹചര്യങ്ങളില്‍ സഭകള്‍ പുറപ്പെടുവിച്ച വിധി എന്താണെന്ന് പരിശോധിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

ചട്ടപ്രകാരം സ്വീകരിച്ച നടപടിയെ വിമര്‍ശിക്കുന്നവര്‍ നിയമം അറിയാത്തവരാണെന്നും സ്പീക്കര്‍ എന്‍. ശക്തന്‍ പറഞ്ഞു.

കെ.എം മാണിയുടെ രാജിയ്ക്ക് പിന്നാലെയാണ് ജോര്‍ജിനെ അയോഗ്യനാക്കിയുള്ള വിധി സ്പീക്കര്‍ പുറപ്പെടുവിച്ചത്. കേരള കോണ്‍ഗ്രസ് എമ്മിന് വേണ്ടി തോമസ് ഉണ്ണ്യാടന്‍ നല്‍കിയ പരാതിയിലായിരുന്നു വിധി. വിധിക്ക് പിന്നാലെ സ്പീക്കര്‍ സര്‍ക്കാരിന് പാദസേവ ചെയ്യുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു.

ഇതിന് മറുപടിയെന്നോണമാണ് സ്പീക്കറുടെ ഇപ്പോഴത്തെ പ്രതികരണം.

Top