pc george – election

കോട്ടയം: ഇടതുമുന്നണി കാശുവാങ്ങിയാണ് പൂഞ്ഞാറില്‍ സീറ്റു തീരുമാനിച്ചതെന്ന് പി.സി. ജോര്‍ജ്. ഫാരിസ് അബൂബക്കറും ചാക്ക് രാധാകൃഷ്ണനും സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്ന സ്ഥിതിയുണ്ടായി.

സിപിഎം തന്നോട് ചതിയും നെറിവുകേടും കാണിച്ചു. പൂഞ്ഞാറിലെ ജനങ്ങളോടാണ് ഈ നെറിവുകേട് കാണിച്ചത്. സീറ്റ് നിഷേധിച്ചെങ്കിലും ത്രിതല പഞ്ചായത്തുകളിലെ സഹകരണം തുടരുമെന്നും ജോര്‍ജ് പറഞ്ഞു.

സീറ്റ് നിഷേധിച്ചെങ്കിലും പൂഞ്ഞാറില്‍ ജനങ്ങളുടെ പിന്തുണയോടെ തന്നെ മല്‍സരിക്കും. കോട്ടയം ജില്ലയില്‍ ഫ്രാന്‍സിസ് ജോര്‍ജിന് 200 വോട്ടുള്ള ഒരു നിയോജക മണ്ഡലം പോലുമില്ല.

പി.സി. ജോര്‍ജിനുള്ള വോട്ട് എത്രയെന്നു ഈ തിരഞ്ഞെടുപ്പില്‍ കാണിച്ചു കൊടുക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി പ്രസംഗിച്ചു. അന്നും പിണറായി കേരളത്തില്‍ ഉണ്ടായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു.

Top