pc george – election

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഉറച്ച നിലപാടുമായി പി.സി.ജോര്‍ജ് വീണ്ടും രംഗത്ത്. തന്നെ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് മാറ്റിയെന്ന് ആരും അറിയിച്ചിട്ടില്ലെന്ന് ജോര്‍ജ് പറഞ്ഞു. ഇടതുപക്ഷത്തിന് ആരെയെങ്കിലും ചതിക്കാനാവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പില്‍ തന്നെ മത്സരിപ്പിക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദജ്രനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉറപ്പ് തന്നിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ പൂഞ്ഞാറില്‍ മത്സരിക്കുന്ന കാര്യത്തില്‍ സംശമൊന്നുമില്ലെന്നും ജോര്‍ജ് പറഞ്ഞു.

Top