തിരുവല്ല: പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന സൂചന നല്‍കി പി സി ജോര്‍ജ്. മത്സരിക്കണമെന്ന് ആവശ്യം പലരും ഉന്നയിച്ചു. ലോക്‌സഭയിലേക്ക് മത്സരിക്കുകയാണെങ്കില്‍ പത്തനംതിട്ട അല്ലാതെ മറ്റൊരു മണ്ഡലം പരിഗണനയിലില്ലെന്ന് പി സി ജോര്‍ജ് പറഞ്ഞു. സ്വന്തം ലോക്‌സഭാ മണ്ഡലമായ പത്തനംതിട്ട വിട്ട് മറ്റൊരിടത്തും മത്സരിക്കില്ലെന്ന് പി സി ജോര്‍ജ് വ്യക്തമാക്കി.
പി.സി. ജോര്‍ജ് കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹത്തോടായിരുന്നു പ്രതികരണം. മത്സരിച്ചാല്‍ ജയം ഉറപ്പ്. തൊമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് പോകും. തന്റെ പേര് കേട്ടപ്പോഴേ ആന്റോ ആന്റണി പേടിച്ച് മണ്ഡലം മാറ്റി ചോദിച്ചുവെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ജനപക്ഷം ബിജെപിയിലേക്ക് ലയിച്ചത്.ഫ്രാന്‍സിസ് ജോര്‍ജിനും തോമസ് ചാഴികാടനുമെതിരെ കോട്ടയത്ത് മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചാല്‍ പത്തനംതിട്ട സീറ്റ് ശക്തമായി ആവശ്യപ്പെടാനാണ് തീരുമാനം.
പി.സി. ജോര്‍ജിന് സ്വാധീനമുള്ള പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ തന്നെയാണ് പിസിയുടെ കണ്ണ്. പൂഞ്ഞാര്‍ കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങളിലുള്ള രണ്ടായിരത്തിലധികം വരുന്ന കുടുംബവോട്ടുകളാണ് പി.സി. ജോര്‍ജിന്റെ വലിയൊരു പ്രതീക്ഷ.