പി സി ജോര്‍ജ് ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കും

ഡല്‍ഹി: പി സി ജോര്‍ജ് ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കും. മകന്‍ ഷോണ്‍ ജോര്‍ജ് ഉള്‍പ്പടെയുള്ള ജനപക്ഷം പാര്‍ട്ടി നേതാക്കളും ബിജെപി അംഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമെടുക്കും. കേരളത്തില്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയില്‍ അംഗത്വം സ്വീകരിക്കാനാണ് സാധ്യത. ബിജെപി നേതൃത്ത്വം വിളിപ്പിച്ചതിനുസരിച്ച് ഇന്നലെ ഡല്‍ഹിയിലെത്തിയ പി സി ജോര്‍ജ് വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്നും ചര്‍ച്ചകള്‍ തുടരും. വൈകീട്ട് തീരുമാനം അറിയിക്കുമെന്ന് പി സി ജോര്‍ജ് പറഞ്ഞു.

ജനപക്ഷം പാര്‍ട്ടിയെ എന്‍ഡിഎ ഘടകകക്ഷിയാക്കി പത്തനംതിട്ട ലോക്‌സഭ സീറ്റില്‍ സ്ഥാനാര്‍ഥിയാവുകയായിരുന്നു ജോര്‍ജിന്റെ ലക്ഷ്യം. പലകുറി സംസ്ഥാന ബിജെപി നേതാക്കളുമായി ജോര്‍ജ് ചര്‍ച്ചയും നടത്തി. എന്നാല്‍ ഘടകകക്ഷിയായി മുന്നണിയില്‍ എടുത്താല്‍ ജോര്‍ജ് കൂറുമാറുമോ എന്ന ആശങ്ക സംസ്ഥാന ബിജെപി നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.

Top