കോട്ടയം: ശബരിമല കയറാനെത്തിയ യുവതികള്‍ അഴിഞ്ഞാട്ടക്കാരികളെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ്. രാഹുല്‍ ഈശ്വര്‍ ഒരു തെറ്റും ചെയ്തിട്ടില്ല. രാഹുലിനെ ജയില്‍ മോചിതനാക്കണം. മല കയറാനെത്തിയതിന് ചുംബന സമര നേതാവ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുക്കണം. ഭക്തരുടെ മതവികാരം വൃണപ്പെടുത്തിയത് അവരാണെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.
നിലയ്ക്കലും പമ്പയിലും നടത്തിയ പൊലീസ് നരനായാട്ടിനെതിരെ ജുഡീഷ്യല്‍ അന്വേഷണം ആരംഭിക്കണമെന്നും പിസി ജോര്‍ജ് പറഞ്ഞു. രഹ്ന ഫാത്തിമയ്ക്ക് പൊലീസ് യൂണിഫോമും ഹെല്‍മറ്റും കൊടുത്തത് നിയമ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അഹങ്കാരത്തിന് കൈയും കാലും വച്ചാല്‍ പിണറായിയെ പോലിരിക്കും. കേരളത്തിലെ സി.പി.എമ്മിന്റ അവസാന മുഖ്യമന്ത്രിയായി പിണറായി മാറുമെന്ന തിരിച്ചറിവാണ് മല കയറാനെത്തിയ യുവതികളെ തിരിച്ചെത്തിച്ചതെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.