കോട്ടയം : പാലാ ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി പി.സി. ജോര്‍ജ് എം.എല്‍.എയുടെ മകന്‍ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിച്ചേക്കും. ഷോണ്‍ ജോര്‍ജ് മത്സരിക്കുന്നതില്‍ ബി.ജെ.പി കേരള ഘടകത്തിനും എതിര്‍പ്പില്ലന്നാണ് വിവരം. യുവജനപക്ഷത്തിന്റെ സംസ്ഥാന പ്രസിഡന്റാണ് ഇപ്പോള്‍ ഷോണ്‍ ജോര്‍ജ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ജനപക്ഷം പാര്‍ട്ടി ബി.ജെ.പിയ്ക് പൂര്‍ണ പിന്തുണ നല്കിയിരുന്നു. പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ജനപക്ഷം പാര്‍ട്ടി ചെയര്‍മാന്‍ പി.സി.ജോര്‍ജ് വ്യക്തമാക്കിയിരുന്നു.
അതേസമയം കെ.എം. മാണിയുടെ മണ്ഡലം നിലനിറുത്താന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെതന്നെ മാണി ഗ്രൂപ്പ് രംഗത്തിറക്കും. മാണി ഗ്രൂപ്പില്‍ ജോസ് കെ.മാണിയുടെ ഭാര്യ നിഷാ ജോസ് കെ.മാണിയുടെ പേരിനാണ് ആദ്യ പരിഗണന. എന്നാല്‍, നിഷയുടെ കാര്യത്തില്‍ കേരള കോണ്‍ഗ്രസിലെ ജോസഫ് ഗ്രൂപ്പിന്റെ നിലപാടും നിര്‍ണായകമാണ്.