തിരുവനന്തപുരം: ശബരിമല പ്രശ്‌നത്തില്‍ പ്രക്ഷോഭം ശക്തമാക്കാന്‍ പ്രതിപക്ഷം. കറുപ്പണിഞ്ഞാണ് പി.സി.ജോര്‍ജ് എംഎല്‍എ നിയമസഭയിലെത്തിയത്. ശബരിമലയെ കലാപഭൂമിയാക്കുന്ന സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിക്കാനാണ് പിസി ജോര്‍ജിന്റെ തീരുമാനം. ബിജെപിയുടെ ഏക അംഗമായ ഒ രാജഗോപാലും കറുപ്പണിഞ്ഞാണ് എത്തിയത്.
ശബരിമല നിയന്ത്രണം പിന്‍വലിക്കണമെന്ന ബാനറുമായാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ ബഹളമാണ്. മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തുടങ്ങിയപ്പോള്‍ തന്നെ മുദ്രാവാക്യം വിളി തുടങ്ങി. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയാണ്. പ്രതിപക്ഷ ബഹളം ഗൗനിക്കാതെ മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ്.
പൊലീസ് രാജ് അവസാനിപ്പിക്കണമെന്നും സിപിഐഎം കള്ളക്കളി നിര്‍ത്തണമെന്നും പ്രതിപക്ഷം പറഞ്ഞു. ചോദ്യോത്തര വേളയുമായി സഹകരിക്കണമെന്ന് സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു.