ഇത് വിശ്വാസമാണ്; സുപ്രീംകോടതിയ്ക്ക് ഒരു അവകാശവുമില്ലെന്ന് പിസി ജോര്‍ജ്

PC George

പമ്പ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഇടപെടാന്‍ സുപ്രീം കോടതിയ്ക്ക് അവകാശമില്ലെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. വിശ്വാസം പ്രധാനമാണ് അതില്‍ വിട്ടുവീഴ്ച്ച ചെയ്യില്ല. പിണറായി വിജയന്‍ നാസ്തികനാണ്. അയാള്‍ക്ക് വിശ്വാസപരമായ കാര്യങ്ങളില്‍ താല്‍പര്യമില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ വേണ്ടെന്നാണ് അയ്യപ്പന്‍ പറയുന്നത്. പിന്നെന്തിനാണ് ഇവര്‍ അങ്ങോട്ട് ചെല്ലുന്നതെന്നും പിസി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.

സ്ത്രീകള്‍ ശബരിമലയില്‍ പോകുന്നത് വിശ്വാസങ്ങള്‍ക്ക് എതിരാണ്. അയ്യപ്പന്‍ ഒരു നൈഷ്ഠിക ബ്രഹ്മചാരിയാണ്. മാതൃപുത്രി ബന്ധം മാത്രമാണ് അയ്യപ്പനും സ്ത്രീകള്‍ക്കുമുള്ളതെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Top