കോട്ടയം: സോളര്‍ കേസില്‍ പുതിയ ആരോപണങ്ങള്‍ വന്നതോടെ മുഖ്യമന്ത്രിക്ക് മാനസിക നില തെറ്റിയെന്ന് പി.സി.ജോര്‍ജ്. കര്‍മ്മഫലം അനുഭവിച്ചേ തീരൂ. എല്ലാം മുഖ്യമന്ത്രി സ്വയം വരുത്തിവച്ചതാണെന്നും ജോര്‍ജ് പറഞ്ഞു.
തനിക്കെതിരായ സരിതയുടെ ആരോപണങ്ങള്‍ക്കു പിന്നില്‍ പി.സി.ജോര്‍ജാണെന്നും മുഖ്യമന്ത്രി നേരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്പില് പറഞ്ഞിരുന്നു. ഇതിനപ്പുറമുള്ള ആരോപണങ്ങള്‍ ഉന്നയിപ്പിക്കാന്‍ ശ്രമിക്കുകയാണ് ജോര്‍ജെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
അതേസമയം, മുഖ്യമന്ത്രിക്കെതിരായ പുതിയ ആരോപണങ്ങള്‍ക്കു പിന്നില്‍ സ്ഥാപിത താല്പര്യക്കാരാണെന്ന് ആഭ്യന്തമന്ത്രി രമേശ് രമേശ് ചെന്നിത്തല പറഞ്ഞു.
മദ്യനയത്തെ എതിര്‍ക്കുന്നവരാണ് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തുന്നത്. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും ചെന്നിത്തല പറഞ്ഞു.