കോട്ടയം: ജോസ് കെ മാണിക്ക് ലഭിച്ച രാജ്യസഭ സീറ്റ് പേയ്മന്റെ് സീറ്റാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. ജനങ്ങളെ അഭിമുഖീകരിക്കാന്‍ മകന് കഴിവില്ലാത്തതുകൊണ്ട് മാണി സീറ്റ് വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സ് നേതൃത്വവുമായി നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തന ഫണ്ടിലേക്ക് വന്‍തുക മാണി വാഗ്ദാനം ചെയ്തു. കോണ്‍ഗ്രസ് നേതൃത്വം കടുത്ത സാമ്പത്തികപ്രതിസന്ധി അനുഭവിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രവര്‍ത്തകരുടെ വികാരങ്ങള്‍ പരിഗണിക്കാന്‍ കോണ്‍ഗ്രസ്സിന് ആവില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.